print edition എൽപിജി ക്ഷാമത്തിനൊപ്പം വിമാനയാത്രാ നിരക്കിലും വൻ വർധന

ന്യൂഡൽഹി: എൽപിജി ക്ഷാമത്തിനൊപ്പം വിമാനയാത്രാ നിരക്കിലും വൻവർധന. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസുമാണ് നിരക്ക് കുത്തനെ കൂട്ടിയത്. അന്താരാഷ്‌ട്ര, ആഭ്യന്തര സർവീസുകൾക്കാണ് ഇന്ധന സർചാർജ് ഏർപ്പെടുത്തിയത്. വ്യാഴാഴ്‌ച മുതൽ അധികതുക ഇൗടാക്കും.
പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 920 രൂപ(10 ഡോളർ)യാണ് അധികമായി നൽകേണ്ടി വരിക. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 8,280 രൂപ (90 ഡോളർ) വരെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് 5,520 രൂപ(60 ഡോളർ) വരെയും വർധിക്കും. ആഭ്യന്തര സർവീസുകളുടെയും സാർക്ക് രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെയും നിരക്കിൽ 399 രൂപയും വർധിപ്പിച്ചു.










0 comments