Deshabhimani

കർഷക മഹാസമ്മേളനം; കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം

aiks flag dhawle

അഖിലേന്ത്യാ കിസാൻ സഭയുടെ 36-ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവലെ പതാക ഉയർത്തുന്നു. | ഫോട്ടോ പി വി സുജിത്

വെബ് ഡെസ്ക്

Published on Nov 16, 2026, 10:01 AM | 1 min read

നൽഗൊണ്ട : എട്ട്‌ പതിറ്റാണ്ടുമുമ്പ് അവകാശങ്ങൾക്കായി കർഷകർ ആയുധമെടുത്ത്‌ പോരാടിയ തെലങ്കാനയുടെ മണ്ണിൽ കർഷകരുടെ മഹാസമ്മേളനത്തിന് തുടക്കം. അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. പ്രസിഡന്റ് അശോക് ധാവ്ളെ പതാക ഉയർത്തി. ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ശേഷം പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിക്കും.


aiks


പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി ലക്ഷ്യത്തിലേക്ക്‌ കുതിക്കാനുള്ള പാഠങ്ങൾ പകർന്നുനൽകിയ നൽഗൊണ്ടയിലെ വിപ്ലവഭൂമി ഇനി മൂന്നുദിവസം ചർച്ചചെയ്യുക ഇന്ത്യൻ കർഷകരുടെ അവകാശപ്പോരാട്ടങ്ങളെക്കുറിച്ചാകും. തീവ്രവലതുപക്ഷ ഭരണാധികാരികളുടെയും വൻകിട കോർപ്പറേറ്റുകളുടെയും നീരാളിപ്പിടിത്തത്തിൽ നിന്ന്‌ ദരിദ്ര– ഇടത്തരം കർഷകരുടെയും തൊഴിലാളികളുടെയും മോചനപ്പാത വരച്ചിടുകയെന്ന ഉത്തരവാദിത്വമാണ്‌ നൽഗൊണ്ട സമ്മേളനം ഏറ്റെടുത്തിട്ടുള്ളത്‌.


വീരതെലങ്കാനയുടെ വിപ്ലവ പാരമ്പര്യം ഉയർത്തി ഇന്നലെ നൽ​ഗൊണ്ടയിൽ സമ്മേളനത്തിന്റെ വരവറിയിച്ച് മഹാറാലി നടന്നു. കർഷകരും തൊഴിലാളികളുമടക്കം ആയിരങ്ങൾ റാലിയിൽ അണിനിരന്നു. ഹൈദരാബാദ്‌ റോഡിലെ മാരിഗുഡയിൽ നിന്നാണ്‌ മഹാറാലിക്ക്‌ തുടക്കമായത്‌. റെഡ്‌ വളന്റിയർ മാർച്ചിനൊപ്പം നാടൻ കലാരൂപങ്ങളും ആദിവാസി നൃത്തശിൽപ്പങ്ങളും നിശ്‌ചലദൃശ്യങ്ങളുമെല്ലാമായി നീങ്ങിയ റാലിയെ അഭിവാദ്യം ചെയ്യാൻ ദേശീയപാതയ്‌ക്ക്‌ ഇരുവശവും ജനങ്ങൾ തിങ്ങിനിറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home