Deshabhimani

നവംബർ 26ന് രാജ്യവ്യാപക കർഷക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് എഐകെഎസ്

aiks flag dhawle
വെബ് ഡെസ്ക്

Published on Nov 16, 2026, 08:24 PM | 1 min read

നൽഗൊണ്ട: സ്വതന്ത്ര വ്യാപാര കരാറുകൾ പിൻവലിക്കുക, താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 26-ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ അഖിലേന്ത്യാ കിസാൻ സഭയുടെ 36-ാം ദേശീയ സമ്മേളനം ആഹ്വാനം ചെയ്തു.


നൽഗൊണ്ടയിലെ എസ് മല്ല റെഡ്ഡി നഗറിൽ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ ചെങ്കൊടി ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പടുകൂറ്റൻ കർഷക റാലിയുടെ അകമ്പടിയോടെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം പ്രസിഡന്റ് ജെ രംഗ റെഡ്ഡി സ്വാഗതം ആശംസിച്ചു.


ചരിത്രപ്രസിദ്ധമായ തെലങ്കാന സായുധ സമരത്തിന്റെ പ്രഭവകേന്ദ്രമായ നൽഗൊണ്ടയിൽ 90-ാം വാർഷികവേളയിൽ സമ്മേളനം നടക്കുന്നത് അഭിമാനകരമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഡോ. അശോക് ധാവ്‌ളെ പറഞ്ഞു. 27 സംസ്ഥാനങ്ങളിലായി 1.58 കോടി അംഗങ്ങളെ ചേർക്കാൻ സംഘടനയ്ക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.


കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയും വർഗീയതയ്‌ക്കെതിരെയും തൊഴിലാളി-കർഷക ഐക്യം ശക്തിപ്പെടുത്തണമെന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ ആഹ്വാനം ചെയ്തു. ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെ സമ്മേളനം ശക്തമായി അപലപിച്ചു.


എസ്ഐആർ റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, 4 ലേബർ കോഡുകൾ പിൻവലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച ചൊവ്വാഴ്ചയും (നവംബർ 17) തുടരും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home