Deshabhimani

പോത്തൻകോട് മുൻ ബ്ലോക്ക് പഞ്ചായത്തം​ഗം ഷെഹിൻ അന്തരിച്ചു

s
വെബ് ഡെസ്ക്

Published on Nov 16, 2026, 08:31 PM | 1 min read

മംഗലപുരം: പോത്തൻകോട് മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സി പി ഐഎം തോന്നയ്ക്കൽ എൽസി അംഗവുമായിരുന്ന മംഗലപുരം ഷാനവാസ് ബംഗ്ലാവിൽ ഷെഹിൻ (55) അന്തരിച്ചു.


സിപിഐഎം മംഗലപുരം ഏരിയ കമ്മറ്റി ഓഫീസിൽ പൊതു ദർശനത്തിന് വച്ച ഭൗതീക ശരീരത്തിൽ ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, ജില്ലാ കമ്മറ്റിയംഗങ്ങളായ ബിപി മുരളി, ആർ രാമു, വിഎ വിനീഷ്,ഏരിയ സെക്രട്ടറി എം ജലീൽ, വി ശശി, വി ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രിയദർശിനി, സിപിഐ സംസ്ഥാന കമ്മറ്റിയംഗം മനോജ് ബി ഇടമന, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വി ബിന്ദു, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീചന്ദ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് നിക്കോളാസ്,ഡിസിസി ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരൻ, കോൺഗ്രസ് മണ്ഠലം പ്രസിഡന്റ് മൻസൂർ, സിപിഐഎം ഏരിയ,ലോക്കൽ അംഗങ്ങൾ അന്തിമോപചാരം അർപ്പിച്ചു.


ഭാര്യ: നസി. മക്കൾ: അൽത്താഫ്, അൽബിൻ. അച്ഛൻ: പരേതനായ അബ്ദുൾ റഹ്മാൻ. അമ്മ : സൗദാ ബീബി. ഷാനിഫ ബീഗം, ഷാനവാസ് ( ഗൾഫ് ), ഷാജഹാൻ, മംഗലപുരം മുൻപഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി, പരേതനായ ഷംനാദ്, ഷിജു(ഗൾഫ് ) എന്നിവർ സഹോദരങ്ങളാണ്. കുറക്കോട് മുസ്ലിം ജമാഅത്തിൽ ഖബറടക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home