ad
Deshabhimani

അഹമ്മദാബാദ് വിമാനാപകടം: പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരം; കേന്ദ്രം മറുപടി പറയണമെന്ന് സുപ്രീം കോടതി

Ahmedabad plane crash.jpg
വെബ് ഡെസ്ക്

Published on Sep 22, 2025, 01:44 PM | 1 min read

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം. കേന്ദ്രത്തിനും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനും കോടതി നോട്ടീസ് അയച്ചു. ജൂലൈ 12 ന് പുറത്തിറക്കിയ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ടിലെ ചിലഭാഗങ്ങൾ തൃപ്തികമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.


എഎഐബിയുടെ പ്രാഥമിക റിപ്പോർട്ടിൽ ഇന്ധന കട്ട്ഓഫ് സ്വിച്ചുകൾ 'റൺ' എന്നതിൽ നിന്ന് 'കട്ട്ഓഫ്' എന്നതിലേക്ക് മാറ്റിയതാണ് അപകടകാരണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് പൈലറ്റിന്റെ പിഴവാണെന്ന തരത്തിലാണ് റിപ്പോർട്ട്. എന്നാൽ ഇതിനെതിരെ മരിച്ച പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് പുഷ്കരാജ് സബർവാൾ രംഗത്ത് വന്നിരുന്നു. എഎഐബിയുടെ റിപ്പോർട്ടിൽ അപകടകാരണം തന്റെ മകനാണെന്ന് റിപ്പോർട്ട് ഉണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും നേർവഴിയിലേക്ക് നയിക്കാൻ കേന്ദ്രസർക്കാർ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ട് പുഷ്കരാജ് കേന്ദ്രത്തിന് കത്തയച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home