print edition അഹമ്മദാബാദ് വിമാന ദുരന്തം ; വിമാനത്തിന്റെ തകരാറുകള്‍ മറച്ചുവച്ചു

ന്യൂഡല്‍ഹി
അഹമ്മദാബാദിൽ 270 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന് മുൻപും നിരവധി സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നതായി വ്യോമയാന സുരക്ഷാരംഗത്തെ വിദഗ്ധര്‍ യുഎസ് സെനറ്റിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോയിങ്ങും എയർ ഇന്ത്യയും ഇന്ത്യൻ ഉദ്യോഗസ്ഥരും വിമാനത്തിന്റെ സുരക്ഷാവീഴ്‌ച ബോധപൂർവം മറച്ചുവയ്‌ക്കുകയാണെന്നും ‘ഫൗണ്ടേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റി'യുടെ റിപ്പോര്‍ട്ടിലുണ്ട്.
ബോയിങ് കമ്പനിയുടെ മുൻ മാനേജർ എഡ് പിയേഴ്സൺ ആണ് സംഘടനയുടെ തലവൻ. 2014 ഫെബ്രുവരി ഒന്നിന് വിമാനം ഇന്ത്യയിലെത്തിയ ആദ്യദിനം തന്നെ സാങ്കേതിക തകരാറുണ്ടായി. 2022 ജനുവരിയിൽ വിമാനത്തിലെ ഇലക്‌ട്രിക്കൽ പാനലിൽ വന്‍ തീപിടുത്തമുണ്ടായി. അതേവർഷം ഏപ്രിലിൽ ലാൻഡിങ് ഗിയര്‍ തകരാറിലായി. ലാഭംകൂട്ടാന്‍ സുരക്ഷാ മാനദണ്ഡങ്ങളിൽ ബോയിങ്‌വരുത്തിയ വിട്ടുവീഴ്‌ചയുടെ ഇരയാണ് അഹമ്മദാബാദിൽ തകർന്ന വിമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.










0 comments