മുടിയിൽ പിടിച്ചു വലിച്ചു, ബാറ്റ് കൊണ്ട് അടിച്ചു; ഭർത്താവിന്റെ രണ്ട് വർഷത്തെ കണ്ണീർ ലാപ്ടോപ്പ് ക്യാമറയിൽ

ഭാര്യ ഭർത്താവിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ, ( Image Credit -X/ @VishalMalvi_)
ന്യൂഡൽഹി: ഭാര്യയുടെ ക്രൂരമായ ഗാർഹിക പീഡനം സഹിക്കവയ്യാതെ യുവാവ് ലാപ്ടോപ്പ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. കഴിഞ്ഞ രണ്ട് വർഷമായി താൻ അനുഭവിക്കുന്ന ദുരിതം ലോകത്തെ അറിയിക്കാനാണ് യുവാവ് ദൃശ്യങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്തത്.
എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്ന വീഡിയോയിൽ, കസേരയിൽ ഇരിക്കുകയായിരുന്ന യുവാവിനെ, ഓടിയെത്തിയ യുവതി മുടിയിൽ കുത്തിപ്പിടിക്കുകയും മുതുകിൽ ശക്തമായി അടിക്കുകയും ചെയ്യുന്നത് കാണാം. യുവാവ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി ക്രൂരത തുടരുകയും പിന്നീട് ബാറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്യുന്നുണ്ട്.
"വിവാഹം കഴിക്കുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കൂ" എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. വിവാഹം എന്ന സങ്കൽപ്പത്തെത്തന്നെ ഭയപ്പെടുന്നു എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ബന്ധത്തെ തള്ളിപ്പറയരുതെന്നും കുറ്റക്കാരിയായ സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം.











0 comments