ad
Deshabhimani

വിമാനത്താവളത്തിലെ എയറോബ്രിഡ്ജിന്റെ മേൽക്കൂര അടര്‍ന്ന് വീണു, യാത്രക്കാരന് പരിക്ക്

r
വെബ് ഡെസ്ക്

Published on Apr 07, 2026, 10:37 AM | 1 min read

ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയറോബ്രിഡ്ജിന്റെ സീലിംഗ് പാനൽ അടര്‍ന്ന് വീണ് യാത്രക്കാരന് പരിക്ക്. അമേരിക്കൻ പൗരത്വമുള്ള തെലങ്കാന സ്വദേശിയായ ദീപക് അഡോണി (63) എന്ന യാത്രക്കാരനാണ് പരിക്കേറ്റത്. ബംഗളൂരുവിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് സംഭവം.


വിമാനത്തിൽ നിന്നും പുറത്തിറങ്ങി എയറോബ്രിഡ്ജിലൂടെ നടക്കുമ്പോൾ അലുമിനിയം പാനൽ അടര്‍ന്ന് ദീപക്കിന്റെ തലയിൽ വീഴുകയായിരുന്നു. ഏകദേശം 30 മിനിറ്റോളം വൈകിയാണ് വിമാനത്താവള അധികൃതർ വൈദ്യസഹായം എത്തിച്ചതെന്ന് ദീപക് പരാതിപ്പെട്ടു. ഏകദേശം 8 അടി നീളവും രണ്ടടി വീതിയുമുള്ള പാനൽ ഭാഗമാണ് വീണത്.

h

അപകടത്തിന് പിന്നാലെ കടുത്ത തലകറക്കവും സംസാരിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ട ഇദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിടി സ്കാനിലും എംആർഐ സ്കാനിലും കഴുത്തിന് ആഘാതം ഏറ്റതായും നട്ടെല്ലിന് ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home