ad
Deshabhimani

print edition കുട്ടികളെ ചൂഷണംചെയ്യുന്ന പരസ്യം: മെറ്റയോട്‌ 
വിശദീകരണംതേടി

Meta.jpg
വെബ് ഡെസ്ക്

Published on Jul 06, 2026, 12:00 AM | 1 min read

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കപ്പെട്ട സാഹചര്യത്തിൽ മെറ്റയ്‌ക്ക്‌ നോട്ടീസയച്ച്‌ കേന്ദ്രസർക്കാർ. ഏഴ്‌ ദിവസത്തിനുള്ളിൽ വിശദീകരണംനൽകണം. പരസ്യങ്ങൾ ഉടനടി നീക്കംചെയ്യണം. കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌, ഐടി മന്ത്രാലയം മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടും.


ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം, വാട്‌സ്‌ആപ്പ്‌ സമൂഹമാധ്യമങ്ങൾ മെറ്റയുടേതാണ്‌. കുട്ടികളെ ലൈംഗികമായി ച‍ൂഷണം ചെയ്യുന്ന ഉള്ളടക്കമുള്ള ടെലിഗ്രാം ചാനലിന്റെ വിവരങ്ങൾ പണം വാങ്ങി പരസ്യമായി ഇൻസ്റ്റഗ്രാം നൽകുന്നുവെന്ന വിവരം ബിബിസി പുറത്തുവിട്ടതിന്‌ പിന്നാലെയാണ്‌ നടപടി. കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കം എങ്ങനെവന്നുവെന്നും അവ നീക്കം ചെയ്യാന്‍ എന്തു നടപടിയെടുത്തെന്നും മെറ്റ വിശദീകരിക്കണം.ഒരാഴ്‌ചയ്‌ക്കുള്ളിൽ രണ്ടാം തവണയാണ്‌ കേന്ദ്രസർക്കാർ മെറ്റയ്ക്കെതിരെ തിരയുന്നത്‌. ഫോൺ നമ്പർ വെളിപ്പെടുത്താതെ യൂസർനെയിം ഉപയോഗിച്ച്‌ പരസ്‌പരം സംസാരിക്കാനും സന്ദേശം കൈമാറാനുമായി വാട്‌സ്‌ആപ്പ്‌ അവതരിപ്പിച്ച "യൂസർനെയിം' ഫീച്ചറിന് വിലക്കേർപ്പെടുത്തിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home