ad
Deshabhimani

ഐഎഎൻഎസ് വാർത്താ ഏജൻസിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്ത് അദാനി ​ഗ്രൂപ്പ്

adani ians
വെബ് ഡെസ്ക്

Published on Jan 23, 2026, 07:12 PM | 1 min read

ന്യൂഡൽഹി: ഐഎഎൻഎസ് ( ഇന്തോ-ഏഷ്യൻ ന്യൂസ് സർവീസ്) വാർത്താ ഏജൻസിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്ത് അദാനി ​ഗ്രൂപ്പ്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായിരുന്നു ഐഎഎൻഎസ്. കടക്കെണിയിലായതോടെ വാർത്താ ഏജൻസിയുടെ പൂർണ നിയന്ത്രണം വ്യവസായി ഗൗതം അദാനിയുടെ ഗ്രൂപ്പ് ഏറ്റെടുത്തു. ബാക്കിയുണ്ടായിരുന്ന 24 ശതമാനം ഓഹരികളും അദാനി ​ഗ്രൂപ്പ് വാങ്ങി. എന്നാൽ എത്ര രൂപയ്ക്കാണ് ഓഹരികൾ സ്വന്തമാക്കിയതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.


ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ശേഷിക്കുന്ന ഓഹരികൾ വാങ്ങാൻ അദാനി എന്റർപ്രൈസസിന്റെ മീഡിയ വിഭാഗമായ എഎംജി മീഡിയ നെറ്റ്‌വർക്ക്സ് ലിമിറ്റഡ് കരാറൊപ്പിട്ടു. 2023 ഡിസംബറിൽ ഏജൻസിയുടെ 50.50 ശതമാനം ഭൂരിപക്ഷ ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതോടെ ഏജൻസിയെ അദാനി മീഡിയ വിഭാഗത്തിന്റെ അനുബന്ധ സ്ഥാപനമാക്കി. 2024 ജനുവരിയിൽ ഓഹരികൾ വർധിപ്പിച്ചിരുന്നു.


തുറമുഖങ്ങൾ, ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളാണ് അദാനി ​ഗ്രൂപ്പിന് പ്രധാനമായുള്ളത്. 2022ലാണ് ഗ്രൂപ്പിന്റെ മാധ്യമ മേഖലയിലേക്കുള്ള പ്രവേശനം. 2022 ഡിസംബറിൽ എൻഡി റ്റിവിയുടെ നിയന്ത്രണ ഓഹരി സ്വന്തമാക്കിക്കൊണ്ട് ഗ്രൂപ്പ് മുഖ്യധാരാ പ്രക്ഷേപണങ്ങളിലേക്ക് കടന്നു. തുടർന്ന് 2023 ഡിസംബർ 15-ന് ഐഎഎൻഎസും ഏറ്റെടുക്കുകയായിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home