ad
Deshabhimani

സിനിമാപ്രദര്‍ശനങ്ങള്‍ നടന്നു

print edition ധര്‍മേന്ദ്രയ്‌ക്ക്‌ ആദരം ; വിനോദ പരിപാടികള്‍ ഒഴിവാക്കി

DHARMENDRA
വെബ് ഡെസ്ക്

Published on Nov 25, 2025, 01:45 AM | 1 min read


പനാജി

ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയുടെ വിയോഗത്തെത്തുടര്‍ന്ന് ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ തിങ്കളാഴ്‌ച നടക്കാനിരുന്ന എല്ലാ വിനോദ പരിപാടികളും സ്റ്റേജ് പരിപാടികളും റദ്ദാക്കി. എന്നാല്‍, സിനിമാപ്രദര്‍ശനങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സാംസ്‌കാരിക പരിപാടികളും സംഗീതപരിപാടികളും മറ്റ് ആഘോഷ പരിപാടികളുമാണ് ധര്‍മേന്ദ്രയോടുള്ള ആദരസൂചകമായി ഒഴിവാക്കിയത്.


മുഖ്യധാര സിനിമകളുടെ ആഘോഷവേദിയായ 56- –-ാം രാജ്യാന്തര ചലച്ചിത്രോത്സവം ഗോവയിലെ‍ സ്ഥിരംവേദിയില്‍ അഞ്ചുദിനം പിന്നിട്ടു. ഈ മാസം 28 വരെ നീളുന്ന മേളയില്‍ 81 രാജ്യങ്ങളിലെ 240- ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മലയാള സിനിമ സര്‍ക്കീട്ട്, തുടരും എന്നിവയുണ്ട്. സായ് പല്ലവിയും ശിവകാര്‍ത്തികേയനും മുഖ്യവേഷത്തില്‍ എത്തിയ അമരന്‍ ആയിരുന്നു പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. സമാപന ചടങ്ങില്‍ മേള സമഗ്രസംഭാവന പുരസ്‌കാരം നൽകി സൂപ്പര്‍താരം രജനികാന്തിനെ ആദരിക്കും. രജനികാന്തിന്റെ ഹിറ്റ് ചിത്രം ബാഷ മേളയിൽ പ്രദര്‍ശിപ്പിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home