Deshabhimani

അക്രമികളില്‍ ഭയമുണ്ടാകും വിധം നടപടി വേണം; ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം

Supreme Court
വെബ് ഡെസ്ക്

Published on Oct 05, 2026, 01:02 PM | 1 min read

ന്യൂഡൽഹി : തുടർച്ചയായ ലൈം​ഗികാതിക്രമ കേസുകളിൽ കർശന നടപടി വേണമെന്ന് ഡൽഹി പൊലീസിന് നിർദേശം നൽകി സുപ്രീം കോടതി. ഡൽഹിയിലെ ഓരോ സ്ത്രീക്കും സുരക്ഷിതത്വം വേണമെന്നും കേസ് കടലാസിൽ മാത്രം ഒതുങ്ങരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.


സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്താൻ മടിക്കാത്ത സാമൂഹ്യവിരുദ്ധരുടെ മനസിൽ നിയമത്തിനെയും പൊലീസിനെയും കുറിച്ച് ഭയം സൃഷ്ടിക്കാൻ കഴിയണം. ഇനി എന്തെങ്കിലും അതിക്രമം നടത്തിയാൽ തങ്ങൾ തീർന്നുപോകും എന്ന തോന്നലുണ്ടാക്കാൻ സാധിക്കും വിധം ഫലപ്രദമായ നടപടിയുണ്ടാകണമെന്ന് കോടതി നിർദേശിച്ചു.


ഡൽഹിയിലും സമീപപ്രദേശത്തും അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ട ലൈം​ഗികാതിക്രമ കേസുകളിൽ സ്വമേധയാ എടുത്ത നടപടികളിലാണ് കോടതിയുടെ നിരീക്ഷണം. ഓടുന്ന സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവവും തെക്കൻ ഡൽഹിയിലെ പ്രമുഖ പെൺകുട്ടികളുടെ കോളേജിന് കേവലം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള പാർക്കിൽ യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവവും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ പല പ്രദേശങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. ഇത് ​ഗൗരവകരമായ കാര്യമാണ്. തലസ്ഥാന നഗരിയിലെ ഓരോ സ്ത്രീക്കും തങ്ങൾ സുരക്ഷിതരാണെന്ന ആത്മവിശ്വാസം നൽകാൻ സംവിധാനങ്ങൾക്ക് സാധിക്കണമെന്ന് കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home