Deshabhimani

എടുത്ത തീരുമാനങ്ങൾ ഭൂരിപക്ഷ അടിസ്ഥാനത്തിലോ; തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി

Gyanesh.jpg
വെബ് ഡെസ്ക്

Published on Oct 05, 2026, 01:21 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ നടപടികൾ ചോദ്യം ചെയ്ത് സുപ്രീംകോടതി. എടുത്ത തീരുമാനങ്ങൾ ഭൂരിപക്ഷാടിസ്ഥാനത്തിലാണോ എന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമീഷൻ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.


കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാരുടെ അഭിപ്രായം പരിഗണിക്കാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.


അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home