ഷമിയെ ഇനി പരിഗണിക്കേണ്ടതില്ല; ദേശീയ ടീം അദ്ദേഹത്തെ മറികടന്നുകഴിഞ്ഞു: ദിനേശ് കാർത്തിക്

ന്യൂഡൽഹി: മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ഷമി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ദേശീയ ടീം അദ്ദേഹത്തെ മറികടന്നുകഴിഞ്ഞെന്നും ഇനി തിരിച്ചുപോകുന്നതിൽ കാര്യമില്ലെന്നും കാർത്തിക് പറഞ്ഞു.
2025 ലാണ് ഷമി അവസാനമായി രാജ്യാന്തര ക്രിക്കറ്റ് കളിച്ചത്. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ പിന്നീട് ദേശീയ ടീമിൽ ഇടം നേടാനായില്ല. ഇതിനിടെ അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കൊപ്പം യുവ പേസർമാർക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്.
“മറ്റ് പേസർമാരുണ്ട്. ഇന്ത്യ ഷമിയെ മറികടന്നുകഴിഞ്ഞു. അദ്ദേഹം മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും ഇനി ഷമിയെ പരിഗണിക്കുന്നതിൽ കാര്യമില്ല,” ക്രിക്ബസിനോട് കാർത്തിക് പറഞ്ഞു.
അതേസമയം, വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഏകദിന ടീമിൽ തുടരണമെന്നാണ് കാർത്തിക്കിന്റെ അഭിപ്രായം. ഇരുവരും ഏകദിന ക്രിക്കറ്റിൽനിന്ന് പിന്മാറുന്നത് ഇന്ത്യൻ ടീമിനെയും ഫോർമാറ്റിനെയും കാര്യമായി ബാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി.








0 comments