'20 വർഷമായി കാത്തിരിക്കുന്നത് ഇതിനുവേണ്ടി': ഫാറൂഖ് അബ്ദുള്ള കൊലപാതകശ്രമക്കേസ് പ്രതി

ജമ്മുവിലെ വിവാഹവേദിയിൽ വെച്ച് അക്രമി വെടിയുതിർക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം
ജമ്മു: ഒരു കുറ്റബോധവുമില്ലെന്നും 20 വർഷമായി ഈയവസരത്തിനായി കാത്തിരിക്കുകയാണെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച 65-കാരൻ കമൽ സിംഗ് ജംവാൾ. ആക്രമണത്തിന് പിന്നിൽ തന്റെ 'വ്യക്തിപരമായ അജണ്ട' ആണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ആക്രമണം നടത്തുമ്പോൾ ഇയാൾ മദ്യപിച്ച നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ജമ്മുവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് കമൽ സിംഗ് ജംവാൾ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്തത്. Z+ സുരക്ഷയുള്ള ഒരു വിഐപിക്ക് ഇത്രയടുത്തെത്തി വെടിയുതിർക്കാൻ സാധിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. കമാൻഡോകളുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് തന്റെ പിതാവ് രക്ഷപ്പെട്ടതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.










0 comments