എവിടെ പ്രതിഷേധിക്കണമെന്ന് ഭരണകൂടമല്ല തീരുമാനിക്കേണ്ടത്; സമരാവകാശത്തിനായി അവസാനശ്വാസംവരെ പോരാടും: എ എ റഹീം

ന്യൂഡൽഹി: എവിടെ, എത്രനേരം പ്രതിഷേധിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്കാണെന്നും അത് ഭരണകൂടം നിശ്ചയിച്ചുനൽകേണ്ടതല്ലെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. ഡൽഹിയിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ പ്രതിഷേധ മാർച്ച് ആരംഭിച്ചതിന് പിന്നാലെയാണ് റഹീമിന്റെ പ്രതികരണം. പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ അവസാനശ്വാസംവരെയും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങൾ എവിടെ പ്രതിഷേധിക്കണമെന്ന തീരുമാനം ഞങ്ങളുടേതാണ്. അത് ഞങ്ങളുടെ അവകാശമാണ്. എവിടെ പ്രതിഷേധിക്കണമെന്ന് ഭരണകൂടം നിശ്ചയിച്ചുതരുന്ന സാഹചര്യം ജനാധിപത്യം മരിച്ചുവെന്നാണ് അർഥമാക്കുന്നത്. എവിടെ, എത്രനേരം പ്രതിഷേധിക്കണമെന്ന് ഭരണകൂടമല്ല തീരുമാനിക്കേണ്ടത്. ഞങ്ങൾ പ്രതിഷേധിക്കും. ഓരോ ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണത്. ആ അവകാശത്തിനുവേണ്ടി അവസാനശ്വാസംവരെയും പോരാടും'. റഹീം പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) പിൻവലിക്കലും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചരിത്രപ്രസിദ്ധമായ ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്.
ജന്തർമന്തറിലെ സമരവിലക്ക് ജനാധിപത്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും ചൊവ്വാഴ്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വിദ്യാർഥികളെയും യുവജനങ്ങളെയും ജനാധിപത്യശക്തികളെയും അണിനിരത്തുമെന്നും സംഘടനകൾ പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി









0 comments