പൂട്ടിക്കിടന്ന രണ്ട് ഫ്ലാറ്റുകളിൽ കവർച്ച; നഷ്ടമായത് പണവും സ്വർണവുമുൾപ്പെടെ രണ്ടുകോടിയിലേറെ രൂപ

നോയിഡ: പൂട്ടിക്കിടന്ന രണ്ട് ഫ്ലാറ്റുകളിൽ നടന്ന കവർച്ചയിൽ 2 കോടിക്ക് മുകളിൽ പണവും ആഭരണങ്ങളും നഷ്ടമായതായി പരാതി. 'ദി ക്രസന്റ് അപ്പാർട്ട്മെന്റ്' എന്ന ഹൗസിംഗ് സൊസൈറ്റിയിലെ പൂട്ടിക്കിടന്ന രണ്ട് ഫ്ലാറ്റുകളിലാണ് കവർച്ച നടന്നത്. ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്കറ്റുകൾ, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, പണം എന്നിവയാണ് കവർന്നത്.
ഒക്ടോബർ 11,12 തീയതികളിൽ രാത്രി 2 മണിക്കും 2.30 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. കുടുംബം ഒരു ചടങ്ങിനായി പാനിപ്പത്തിലേക്ക് പോയ സമയത്തായിരുന്നു കവർച്ച. 40-45 ഗ്രാം വരുന്ന വലിയ സ്വർണമാല, സ്വർണ വളകൾ, കമ്മലുകൾ, മോതിരങ്ങൾ, 100 ഗ്രാം സ്വർണ്ണ ബിസ്കറ്റ്, 2 കിലോയോളം വെള്ളി, ഒരു ലക്ഷം രൂപയോളം പണം എന്നിവയുൾപ്പെടെ ഏകദേശം 1.05 കോടി രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു.
നിതിൻ ജെയിൻ എന്ന വ്യക്തിയുടെ കുടുംബം ഒരു ചടങ്ങിനായി പാനിപ്പത്തിലേക്ക് പോയ സമയത്തായിരുന്നു കവർച്ച. 40-45 ഗ്രാം വരുന്ന വലിയ സ്വർണ്ണമാല, സ്വർണ്ണ വളകൾ, കമ്മലുകൾ, മോതിരങ്ങൾ, 100 ഗ്രാം സ്വർണ്ണ ബിസ്കറ്റ്, 2 കിലോയോളം വെള്ളി, ഒരു ലക്ഷം രൂപയോളം പണം എന്നിവയുൾപ്പെടെ ഏകദേശം 1.05 കോടി രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു.
യുഎസിൽ ആയിരുന്ന ധനലക്ഷ്മിയുടേതാണ് മറ്റൊരു ഫ്ലാറ്റ്. ആ ഫ്ലാറ്റിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതായി പരാതിയിൽ പറയുന്നു. കവർച്ചയ്ക്ക് മുമ്പ് പ്രതികൾ കാറിൽ സൊസൈറ്റിക്ക് ചുറ്റും നിരീക്ഷണം നടത്തിയിരുന്നു. തുടർന്ന് പ്രധാന ഗേറ്റ് വഴി വരാതെ മതി ചാടിയാണ് ഇവർ അകത്തു കടന്നത്.
ഫ്ലാറ്റുകളുടെ പൂട്ട് തകർക്കാൻ 'ഹാൻഡ് കട്ടർ' ആണ് ഇവർ ഉപയോഗിച്ചത്. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ സെക്ടർ 49 പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.









0 comments