വാഹന മോഡിഫിക്കേഷൻ: ചതിക്ക് പുറമെ കൊള്ളയും; യുഡിഎഫ് സർക്കാർ പിഴയായി ഈടാക്കിയത് 5.7 കോടി രൂപ

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ ചതിക്ക് പുറമെ പിഴയിലും കൊള്ള തുടർന്ന് യുഡിഎഫ് സർക്കാർ. വിഡി സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷം വാഹന മോഡിഫിക്കേഷനിലെ നിയമലംഘനങ്ങൾക്കായി പിഴയായി ഈടാക്കിയത് 5.7 കോടി രൂപ.
മേയ് മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 7,360 പേർക്കതിരെ പിഴ ചുമത്തിയിട്ടുണ്ട്. 15,784 വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയതിനെത്തിരെ പിഴ നൽകിയിട്ടുണ്ട്. 12.66 കോടി പിഴചുമത്താനുള്ള ചലാൻ നൽകിയിട്ടുണ്ട്. ബൈക്കിലാക്കും സ്കൂട്ടറുകൾക്കും ബസുകൾക്കുമാണ് ഏറ്റവുമധികം പിഴ ചുമത്തിയിട്ടുള്ളത്.
വലിയ ചക്രങ്ങൾ, അനുമതി വാങ്ങാതെയുള്ള നിറംമാറ്റം, മറ്റു ഉപകരണങ്ങൾ കടിപ്പിക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഒരു രൂപമാറ്റത്തിലും 5000 രൂപവരെ ചുമത്താനുള്ള കോടതിനിർദേശവുമുണ്ട്. ഇതോടെ പിഴയീടാക്കൽ കർശനം ആക്കിയിരിക്കുകയാണ്.
ആർസിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള നിറം മാറ്റൽ, എൻജിൻ മാറ്റൽ, ഷാസിയും ഫ്രെയിമും മാറ്റൽ, ഭിന്നശേഷി സൗഹൃദമാക്കൽ എന്നിങ്ങനെയുള്ള രൂപമാറ്റങ്ങളാണ് നിലവിൽ നിയമപരമായി ചെയ്യാൻ സാധിക്കുക. കോടികളുടെ പിഴ ഈടാക്കിയ പണം ലഭിക്കാൻ കുടിശ്ശികയുള്ളപ്പോഴാണ് നിലവിലെ ഈ കൊള്ള.









0 comments