ലോകത്ത് ഓരോ വര്ഷവും പാമ്പുകടിയേറ്റ് മരിക്കുന്നത് അഞ്ച് ലക്ഷത്തോളം പേര്

ലിവര്പൂൾ: ലോകമെമ്പാടും പാമ്പ് കടിയേറ്റുള്ള വിഷബാധയും മരണങ്ങളും ഔഗ്യോക കണക്കുകളെക്കാൾ വളരെ ഉയര്ന്നതാണെന്ന് പുതിയ പഠനം. ജിയോസ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ ഉപയോഗിച്ചുള്ള പഠനത്തിൽ വര്ഷം 2,74,000 മുതൽ 5,13,000 വരെ മരണങ്ങൾ ഉണ്ടാവുന്നതായി വ്യക്തമാക്കുന്നു.
ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ, ശ്രീലങ്കയിലെ കലാനിയ സർവകലാശാല എന്നിവയിലെ വിദഗ്ധര് ചേര്ന്നാണ് പഠനം നടത്തിയത്. പ്രമുഖ അന്താരാഷ്ട്ര ആരോഗ്യ ജേര്ണലായ 'പ്ലോസ് മെഡിസിൻ' (PLOS Medicine) ൽ ഡാറ്റകൾ പ്രസിധീകരിച്ചിട്ടുണ്ട്. പ്രതിവര്ഷം 21 ലക്ഷം പേര്ക്ക് വിഷബാധ ഏൽക്കുന്നുണ്ട് എന്നാണ് ഔദ്യോഗിക വിവരം. എന്നാൽ വിഷബാധ ഏൽക്കുന്നത് മാത്രം 70 ലക്ഷം വരുമെന്ന് പഠനം പറയുന്നു. 79 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് പഠനം.
വര്ഷത്തിൽ എട്ട് ലക്ഷം പേര്ക്കെങ്കിലും വിഷ ബാധ കാരണം കൈ കാലുകൾ മുറിച്ചു മാറ്റേണ്ട അവസ്ഥ തുടങ്ങി നിത്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ദരിദ്ര, ഗ്രാമീണ, കര്ഷക മേഖകളിലാണ് ഏറ്റവും വലിയ വെല്ലുവിളി. ഇത്തരം പ്രദേശങ്ങളിൽ ചികിത്സയും ഉടൻ ലഭ്യമല്ല.
പാമ്പ് കടി കേസുകളിൽ 45 ശതമാനവും സബ്സാഹാറൻ ആഫ്രിക്കയിലാണ് സംഭവിക്കുന്നത്. ഇവിടെയുള്ള ജനങ്ങൾ മൂന്നിരട്ടിയലധികം വിഷബാധയ്ക്കും മരണത്തിനും ഇരയാവുന്നു. നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇത് കൂടുതലാണ്. ഇത്തരം പ്രദേശങ്ങളിലെ അപകടങ്ങളെ കുറിച്ചുള്ള ഔദ്യോഗിക ഡാറ്റ ലഭ്യമല്ല. മരണ വിവരങ്ങൾ പ്രത്യേകമായി സൂക്ഷിക്കുന്നുമില്ല. ഇതിനാലാണ് ജിയോസ്റ്റാറ്റിസ്റ്റിക്കൽ മോഡൽ പഠന രീതി അവലംബിച്ചത്.
2030 ഒടെ പാമ്പ് കടിയേറ്റുള്ള മരണങ്ങളും വൈകല്യങ്ങളും പകുതിയായി കുറയ്ക്കുക എന്നതാണ് ലോകാരോഗ്യ സംഘടനകളുടെ ലക്ഷ്യം. ഇതിനായി കൃത്യമായ സ്ഥലങ്ങളിൽ ആന്റിവെനം ശേഖരിച്ച് വെക്കുക, പ്രാഥമിക ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുക, ഗ്രാമീണ മേഖലകളിൽ പെട്ടെന്ന് എത്തിച്ചേരാനുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ അടസ്ഥാന തല പ്രായോഗിക മുന്നേറ്റങ്ങൾ നിര്ദ്ദേശിക്കുന്നു.









0 comments