ad
Deshabhimani

ബംഗളൂരിൽ തേനീച്ച ആക്രമണം; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

student died.
വെബ് ഡെസ്ക്

Published on Oct 12, 2025, 09:22 PM | 1 min read

ബംഗളൂരു: സ്കൂൾ വാനിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിലുണ്ടായ തേനീച്ച ആക്രമണത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു.


തെങ്കില വിവേകാനന്ദ കന്നഡ മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ജിഷയാണ് മരിച്ചത്. ബന്ധുവായ മറ്റൊരു കുട്ടിക്കും പരിക്കേറ്റു. കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളെ രക്ഷിക്കാനെത്തിയ പ്രദേശവാസിയായ നാരായണും കുത്തേറ്റിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home