'ക്രിമിനലുകളില്ലാത്ത പാർലമെന്റ് '; സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യവുമായി വാങ്ചുക്

ന്യൂഡൽഹി : ക്രിമിനലുകളില്ലാത്ത പാർലമെന്റ് എന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കളെ തെരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സമാധാനപരമായ വിപ്ലവം ആവശ്യമാണെന്നും വാങ്ചുക് പറഞ്ഞു. ഈ സ്വതന്ത്ര്യദിനത്തിൽ രാജ്യത്തെ പ്രധാനമന്ത്രിയിൽ നിന്ന് നമുക്ക് ഒരു സമ്മാനം ആവശ്യപ്പെടാമോ? 2014 ൽ പ്രധാനമന്ത്രിയാകുന്നതിന് മുൻപ് നരേന്ദ്ര മോദി പറഞ്ഞ ക്രിമിനലുകളില്ലാത്ത പാർലമെന്റാണ് ആവശ്യപ്പെടുന്നത്. ജനാധിപത്യത്തെ ശുദ്ധീകരിക്കാനുള്ള ഈ നീക്കത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ മേഖലകളിലെ മികച്ച വ്യക്തികളിൽ നിന്ന് അഭിപ്രായം തേടാനും വാങ്ചുക് ആവശ്യപ്പെട്ടു.
നിസ്വാർഥരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പേരുകൾ നിർദേശിക്കാൻ മറക്കരുതെന്നും ഓർമിപ്പിച്ചു. പാർലമെന്റിലെ എംപിമാരിൽ പകുതിയോളം പേർ ക്രമിനൽ കുറ്റങ്ങൾ നേരിടുന്നവരാണെന്നും അദ്ദേങം കൂട്ടിച്ചേർത്തു.









0 comments