ad
Deshabhimani

ഭാര്യയെ കാമുകിയുടെ വാടകവീട്ടിലെത്തിച്ച് വെടിവെച്ച് കൊന്നു ; പിന്നാലെ യുവാവ് നേപ്പാളിലേക്ക് കടന്നു

gurugram
വെബ് ഡെസ്ക്

Published on Jul 06, 2026, 11:20 AM | 1 min read

ഗുരു​ഗ്രാം : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. ​ഗുരു​ഗ്രാമിലെ മനീസറിലാണ് സംഭവം. കൊലപാതകത്തിന് ശേഷം നേപ്പാളിലേക്ക് കടന്ന പ്രതികളെ ജൂൺ 30 ന് ശേഷം മനീസറിലെ ക്രൈം ബ്രാഞ്ച് സംഘം പരിടികൂടുകയായിരുന്നു.


മെയ് 21നാണ് 22 കാരിയായ തന്റെ മകളെ കാണാനില്ലെന്ന് കെല്ലപ്പെട്ട സ്ത്രീയുടെ അമ്മ പൊലീസിൽ പരാതി നൽകുന്നത്. മനീസർ സ്വദേശിയായ അങ്കിത് എന്ന യുവാവാണ് പെൺകുട്ടിയുടെ ഭർത്താവെന്നും പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ഭർതൃവീട്ടുകാരെ സംശയിക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മെയ് 22ന് പെൺകുട്ടിയുടെ മൃതദേഹം ഒരു വാടക വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.


38കാരിയായ രജ്ഞിനി ദേവിയെന്ന തന്റെ കാമുകിയുടെ ഒപ്പം കഴിയാനായി ഇരുവരും ചേർന്ന് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകത്തിന് തൊട്ടടുത്ത ദിവസം രജ്ഞിനിയും അങ്കിതും ഹരിദ്വാറിലേക്ക് പോവുകയും അവിടെ നിന്ന് നേപ്പാളിലേക്ക് പോവുകയുമായിരുന്നു. പിടികൂടിയ ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് കുതിക്കൂട്ടി നടന്ന കൊലപാതത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മൂന്ന് വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന അങ്കിതും രജ്ഞിനിയും, കാമുകിയുടെ വാടകവീട്ടിൽ വെച്ചാണ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home