ad
Deshabhimani

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണു; 52 കാരൻ കോമയിലായി

bengaluru
വെബ് ഡെസ്ക്

Published on Jun 27, 2026, 05:58 PM | 1 min read

ബം​ഗളൂരു : ബൈക്ക് ഓടിക്കുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് 52 കാരൻ കോമയിലായി. ബം​ഗളൂരു, രാം മന്ദിർ റോഡിൽ ശനിയാഴ്ചയാണ് സംഭവം.


സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാരനായ സതീഷിനാണ് ​ഗുരുതരമായി പരിക്കേറ്റത്. വായ്പ തിരിച്ചടവ് ശേഖരിക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഹെൽമറ്റ് ധരിക്കാതെയാണ് സതീഷ് ബൈക്കിൽ സഞ്ചരിച്ചത്. ഈ സമയത്ത് റോഡരികിലുള്ള വലിയ മരത്തിന്റെ കൊമ്പ് ഒടി‍ഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ നിയന്ത്രണം വിടുകയും റോഡിലേക്ക് വീഴുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച തന്നെ ബോധം നഷ്ടപ്പെടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.



സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന്, ജിബിഎ വനംവകുപ്പിലെ ഉദ്യോഗസ്ഥരും കേടുപാടുകൾ സംഭവിച്ച മരം പരിശോധിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും സ്ഥലം സന്ദർശിച്ചു. സംഭവം പ്രദേശവാസികളിൽ രോഷം ജനിപ്പിച്ചിട്ടുണ്ട്. ഉണങ്ങിയതും അപകടകരവുമായ നിരവധി മരക്കൊമ്പുകളെക്കുറിച്ച് വനംവകുപ്പിനെ പലതവണ അറിയിച്ചിരുന്നതായി അവർ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home