ad
Deshabhimani

ജാതി സർവേ

തെലങ്കാനയിൽ​ 89,000 കുട്ടികൾ ബാലവേല ചെയ്യുന്നു

child labour

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 18, 2026, 07:24 AM | 1 min read

ഹൈദരാബാദ്‌ : തെലങ്കാനയിൽ 18 വയസ്സിൽ താഴെയുള്ള 89,000 കുട്ടികൾ ബാലവേല ചെയ്യുന്നതായി സർവേ റിപ്പോർട്ട്‌. ഇതിൽ ബഹുഭൂരിപക്ഷവും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ നിന്നുമാണ്‌. തെലങ്കാനയിലെ കോൺഗ്രസ്‌ സർക്കാർ നടത്തിയ ജാതി സർവേയിലാണ്‌ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുള്ളത്‌. ഇതിൽ വലിയൊരു വിഭാഗം കുട്ടികൾ ദിവസക്കൂലിക്കാണ്‌ പണിയെടുക്കുന്നത്. 89,000 കുട്ടികളിലെ 14 ശതമാനം പട്ടികജാതിയായ മഡിഗാസിലുൾപ്പെട്ടവരാണ്‌. 11 ശതമാനം പട്ടികവർഗമായ ലംബാഡിയിലുൾപ്പെട്ടതും.


ദിവസ വേതനക്കാരായ കുട്ടികളിലധികവും ലംബാഡിയിലുൾപ്പെട്ടവരാണ്‌. സംസ്ഥാനത്തെ രൂക്ഷമായ ദാരിദ്ര്യവും വിദ്യാഭ്യാസ, അടിസ്ഥാന സ‍ൗകര്യങ്ങളുടെ പിന്നോക്കാവസ്ഥയും സാമ്പത്തിക അസമത്വവും വെളിവാക്കുന്നതാണ്‌ റിപ്പോർട്ട്‌. തെലങ്കാനയിൽ വികസന വിപ്ലവം നടക്കുന്നതായി കോടികൾ ചെലവഴിച്ച്‌ കോൺഗ്രസ്‌ സർക്കാർ കേരളത്തിലുൾപ്പെടെ പരസ്യങ്ങൾ നൽകുമ്പോഴാണ്‌ സംസ്ഥാനത്തെ നിജസ്ഥിതി സർക്കാർ സർവേ തന്നെ വെളിവാക്കുന്നത്‌. സർവേയിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന്‌ സർക്കാർ തയ്യാറായിട്ടുമില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home