ad
Deshabhimani

നളന്ദയിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും: എട്ട് സ്ത്രീകൾ മരിച്ചു

Nalanda Temple Stampede

Screengrab

വെബ് ഡെസ്ക്

Published on Mar 31, 2026, 01:52 PM | 1 min read


പാട്ന: ബിഹാറിലെ നളന്ദ ജില്ലയിലുള്ള ശീതള ക്ഷേത്രത്തിൽ തിക്കിലുംതിരക്കിലുമപ്പെട്ട് എട്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിൽ വൻതോതിൽ ഭക്തർ തടിച്ചുകൂടിയത് ഉന്തും തള്ളിനും കാരണമാവുകയും തുടർന്ന് തിരക്കിപ്പെടുകയുമായിരുന്നു. സംഭവത്തിൽ ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


ചൊവ്വ പുലർച്ചെ മുതൽ തന്നെ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ തിരക്ക് വർധിച്ചു. പലരും നിലത്തു വീഴുകയും മറ്റുള്ളവരുടെ ചവിട്ടേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ബീഹാർ ഷെരീഫിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ അവിടെ ചികിത്സയിലാണ്.


ക്ഷേത്രത്തിൽ ആവശ്യത്തിന് പൊലീസ് ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് പരാതിയുണ്ട്. ആളുകൾ പരക്കം പാഞ്ഞതോടെ ലാത്തിച്ചാർജ് ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.


മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ സർക്കാരും മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home