ad
Deshabhimani

ഒഡിഷയിൽ 'ദഹിബാര' കഴിച്ച 58 പേർ ആശുപത്രിയിൽ

DAHIPURI
വെബ് ഡെസ്ക്

Published on May 02, 2026, 10:51 PM | 1 min read

ഭുവനേശ്വർ: ഒഡിഷയിലെ ജാജ്പൂരിൽ 'ദഹിബാര' കഴിച്ച് 58 പേർ ആശുപത്രിയിൽ. 27 കുട്ടികളും ഉൾപ്പെടുന്നു. ദശരത്പൂർ ബ്ലോക്കിന് കീഴിലുള്ള പടാപൂർ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച ഒരു പ്രാദേശിക വിൽപ്പനക്കാരനിൽ നിന്ന് 'കട്ടക്ക് ദഹിബാര' കഴിച്ചവർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.


ഇത് കഴിച്ചയുടനെ ചിലർക്ക് ഛർദ്ദിയും പനിയും അനുഭവപ്പെട്ടതായി പൊലീസ് പറഞ്ഞു. രോഗികളെ ദശരത്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും (സിഎച്ച്സി) ജാജ്പൂർ ജില്ലാ ആസ്ഥാന ആശുപത്രിയിലും (ഡിഎച്ച്എച്ച്) പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം 21 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home