ad
Deshabhimani

പഹൽഗാം ആക്രമണ ശേഷം 43 സിആർപിഎഫ് താവളങ്ങൾ സ്ഥാപിച്ചു: സുരക്ഷാ സേന

army
വെബ് ഡെസ്ക്

Published on Feb 18, 2026, 06:56 PM | 1 min read

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലെ ഉയർന്ന മലനിരകളിൽ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കാൻ 43 സിആർപിഎഫ് താൽക്കാലിക പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിച്ചെന്ന് സുരക്ഷാ സേന. സമുദ്രനിരപ്പിൽ നിന്ന് 6,000 അടിയിലധികം ഉയരമുള്ള മേഖലകളിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. കശ്മീർ മേഖലയിൽ 26 താവളങ്ങളും ജമ്മു മേഖലയിൽ 17 താവളങ്ങളുമാണുള്ളത്.


മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച 'ധോക്കുകളിൽ' (കുടിലുകൾ) ഒളിച്ചിരിക്കുന്ന വിദേശ ഭീകരരെ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. ഓരോ കേന്ദ്രത്തിലും 16 മുതൽ 25 വരെ സൈനികരും പ്രാദേശിക പൊലീസും അടങ്ങുന്ന സംഘത്തെ വിന്യസിക്കുമെന്ന് അധികൃതർ പറഞ്ഞു. കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ ടാക്റ്റിക്കൽ ബൂട്ടുകൾ, വിന്റർ ജാക്കറ്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, സാറ്റലൈറ്റ് ഫോണുകൾ എന്നിവ സേന ലഭ്യമാക്കിയിട്ടുണ്ട്.


2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ആരംഭിച്ച 'ഓപ്പറേഷൻ മഹാദേവ്' വഴി ആക്രമണത്തിന് ഉത്തരവാദികളായ മൂന്ന് ഭീകരരെ സുരക്ഷാ സേന ജൂലൈയിൽ വധിച്ചിരുന്നു. പഹൽഗാം-ട്രാൽ-ഹർവാൻ മേഖല കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.


ഔദ്യോഗിക കണക്കുകൾ പ്രകാരം ജമ്മു കശ്മീരിൽ നിലവിൽ 100-ഓളം വിദേശ ഭീകരർ സജീവമാണ്. എന്നാൽ പ്രാദേശിക ഭീകരരുടെ എണ്ണം രണ്ടായി ചുരുങ്ങിയതായും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home