Deshabhimani

അമിതവേഗതയിലെത്തിയ ട്രക്ക് സ്കൂൾ ബസ്സിലിടിച്ച് 4 വിദ്യാർഥികൾ മരിച്ചു; 32 പേർക്ക് പരിക്ക്

accident
വെബ് ഡെസ്ക്

Published on Nov 24, 2026, 12:05 PM | 1 min read

ലഖ്‌നൗ: അമിതവേഗതയിലെത്തിയ ട്രക്ക് സ്കൂൾ ബസ്സിലിടിച്ച് 4 വിദ്യാർഥികൾ മരിച്ചു. ഉത്തർപ്രദേശിലെ കനൗജിൽ ലഖ്‌നൗ-ആഗ്ര എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിന് പിന്നിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി നാല് കുട്ടികൾ മരിക്കുകയും 24 വിദ്യാർഥികൾ ഉൾപ്പെടെ 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. രാവിലെ ആറ് മണിയോടെ തത്തിയ പ്രദേശത്തിന് സമീപമായിരുന്നു അപകടം. കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി കൗശാംബിയിലെ ഓറിയന്റൽ പബ്ലിക് സ്കൂളിന്റെ ബസ് എക്സ്പ്രസ് വേയുടെ വശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


ആഗ്രയിലെ താജ്മഹൽ സന്ദർശിച്ച ശേഷം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾ ഉൾപ്പെടെ 50 പേരാണ് ബസ്സിലുണ്ടായിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് വിനോദ് കുമാർ വ്യക്തമാക്കി. ബസ്സിന് പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ബസ്സിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരിൽ എട്ട് സ്കൂൾ ജീവനക്കാരും ഉൾപ്പെടുന്നുണ്ട്.


"പൊലീസ് ഉദ്യോഗസ്ഥരും ഉത്തർപ്രദേശ് എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി ജീവനക്കാരും അതുവഴി കടന്നുപോയ യാത്രക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി തകർന്ന ബസ്സിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തി," വിനോദ് കുമാർ പറഞ്ഞു. തുടർന്ന് ഇവരെ ആംബുലൻസുകളിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നാല് കുട്ടികൾ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home