ad
Deshabhimani

വീരപ്പന്റെ അഭിമുഖത്തിലെ വിവാദപരാമർശം: നടി സുകന്യയ്‌ക്ക്‌ നീതി; സൺ ടിവി 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം

Sukanya veerappan

സുകന്യ, വീരപ്പൻ

വെബ് ഡെസ്ക്

Published on Jun 10, 2026, 08:57 AM | 1 min read

ചെന്നൈ: സൺ ടിവിക്കെതിരായ അപകീർത്തിക്കേസിൽ നടി സുകന്യയ്‌ക്ക്‌ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ മദ്രാസ്‌ ഹൈക്കോടതി ഉത്തരവ്‌. 30 വർഷം മുന്പ്‌ സൺ ടിവിയിലൂടെ സംപ്രേക്ഷണം ചെയ്‌ത വീരപ്പന്റെ അഭിമുഖത്തിൽ നടിക്കെതിരായ പരാമർശം നീക്കം ചെയ്യാതെ പുറത്തുവിട്ടതിനാണ്‌ നടപടി.


വീരപ്പനുമായി നക്കീരൻ ആർ ഗോപാൽ 1996ൽ നടത്തിയ അഭിമുഖത്തിൽ നടിക്ക്‌ രാഷ്‌ട്രീയ നേതാവിന്റെ മകനുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ചിരുന്നു. തുടർന്നാണ്‌ നടി കോടതിയെ സമീപിച്ചത്‌.


സംപ്രേക്ഷണം ചെയ്യുന്നതിനുമുന്പ്‌ അഭിമുഖത്തിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിൽ ചാനൽ വീഴ്‌ച വരുത്തിയതായി കോടതി ചൂണ്ടികാട്ടി. സംഭവത്തിൽ ചാനലിലൂടെ ഖേദം പ്രകടനം നടത്താത്തതിനെയും കോടതി വിമർശിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home