ad
Deshabhimani

പാകിസ്ഥാനിൽ സൈനിക ഓപ്പറേഷനുകളിൽ 23 ഭീകരർ കൊല്ലപ്പെട്ടു

pakistan army

ഫയൽ ചിത്രം (Photo Credit: AFP)

വെബ് ഡെസ്ക്

Published on May 22, 2026, 01:25 PM | 1 min read

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക ഓപ്പറേഷനുകളിൽ 23 ഭീകരർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും നടത്തിയ ഓപ്പറേഷനുകളിലാണ് പാകിസ്ഥാൻ സുരക്ഷാ സേന ഭീകരരെ വധിച്ചത്. രഹസ്യാന്വേഷണ വിവരങ്ങൾ അടിസ്ഥാനമാക്കി ദത്ത ഖേൽ, സ്പിൻവാം, ബന്നു എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ സൈനിക പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു.


ദീർഘനാളായി തിരഞ്ഞുകൊണ്ടിരുന്ന ജാൻ മീർ എന്ന ഭീകരനും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി ഭീകര പ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുള്ളതായാണ് വിവരം. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, ഐഇഡി എന്നിവ കണ്ടെടുത്തു.


ഭീകരർ ഉപയോഗിച്ചിരുന്നെന്ന് കരുതുന്ന ഭൂഗർഭ തുരങ്കങ്ങളുടെയും ബങ്കറുകളും സൈന്യം തകർത്തു. പ്രദേശത്ത് അവശേഷിക്കുന്ന ഭീകരരെ കണ്ടെത്താനായി ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home