ad
Deshabhimani

കസ്റ്റഡി മരണങ്ങൾ; രാജ്യത്ത് ഏറ്റവും കൂടുതൽ ബിഹാറിൽ, പിന്നാലെ രാജസ്ഥാനും ഉത്തർപ്രദേശും

custodial death

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 25, 2026, 03:00 PM | 2 min read

ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങളുണ്ടാകുന്നത് ബിഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെന്ന് കണക്കുകൾ. ആഭ്യന്തരമന്ത്രാലയം ലോക്സഭയിലാണ് കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷത്തെ 74 ദിവസത്തെ കണക്കുകൾ പ്രകാരം 170 കസ്റ്റഡി മരണങ്ങളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ബിഹാറിലാണ് കൂടുതൽ മരണങ്ങൾ - 19. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാനിൽ 18 മരണങ്ങളും മൂന്നാമതുള്ള ഉത്തർപ്രദേശിൽ 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പഞ്ചാബ്, ​ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു.


ഒഡിഷ (9), പശ്ചിമ ബം​ഗാൾ (7), തമിഴ്നാട് (7), അസം (5), തെലങ്കാന (5) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 4 കസ്റ്റഡിമരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരു മരണം വീതവും റിപ്പോർട്ട് ചെയ്തു. 2025ൽ ഇതേ കാലയളവിൽ 140 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2021-22 ൽ 176 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും 2022-23 ൽ ഇത് 163ഉം 2023-24 ൽ 157 ഉം ആയിരുന്നുവെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.


ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം ബിഹാറിൽ 2021-22 ൽ 18 മരണങ്ങളും, 2022-23 ൽ 16 മരണങ്ങളും, 2023-24 ൽ 13 മരണങ്ങളും, 2024-25 ൽ 10 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജസ്ഥാനിൽ 2021-22 ൽ 13, 2022-23 ൽ നാല്, 2023-24 ൽ ഏഴ്, 2024-25 ൽ ഒമ്പത്, ഈ വർഷം മാർച്ച് 15 വരെ 18 എന്നിങ്ങനെയാണ് മരണക്കണക്ക്. ഉത്തർപ്രദേശിൽ 2021-22ൽ എട്ട് കസ്റ്റഡി മരണങ്ങളും 2022-23ൽ 10, 2023-24ൽ 12, 2024-25ൽ 11, ഈ വർഷം മാർച്ച് 15 വരെ 15 എന്നിങ്ങനെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിൽ, 2021-22ൽ 24 ഉം, 2022-23ൽ 15 ഉം, 2023-24ൽ 18 ഉം, 2024-25ൽ 14 ഉം, ഈ വർഷം 14ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2021-22ൽ മഹാരാഷ്ട്രയിൽ 30 ഉം, 2022-23ൽ 22 ഉം, 2023-24ൽ 21 ഉം, 2024-25ൽ 14 ഉം, ഈ വർഷം 14 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.


മുൻവർഷങ്ങളിലേക്കാൾ കസ്റ്റഡിമരണം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻവർഷങ്ങളിലും ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കസ്റ്റഡിമരണ കണക്കുകളിൽ മുന്നിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home