ഡൽഹിയിൽ ബസിനുള്ളിൽ പതിനാറുകാരി പീഡനത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ന്യൂഡൽഹി : ഡൽഹിയിൽ സ്ലീപ്പർ ബസിനുള്ളിൽ വെച്ച് പതിനാറ് വയസുകാരി പീഡനത്തിനിരയായി. സംഭവത്തിൽ ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്ത് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുൽദീപ്, സന്ദീപ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. വീട്ടുകാരുമായി വഴക്കിട്ട വിദ്യാർഥിനി അവരറിയാതെ നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പേകുന്ന വഴിയായിരുന്നു അക്രമം. കനത്ത മഴയും ഇരുട്ടുമായതിനാൽ അബദ്ധത്തിൽ പാരി ചൗക്കിലിറങ്ങുകയായിരുന്നു. യാത്രക്കാരൊന്നുമില്ലാതെ ഒരു സ്ലീപ്പർ ബസ് പെൺകുട്ടിയുടെ അടുത്ത് വന്ന് നിൽക്കുകയും നോയിഡയിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനംമ ചെയ്യുകയുമായിരുന്നു. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച ബസ് ജീവനക്കാർ സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ച പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.










0 comments