ad
Deshabhimani

ഇംഫാലിൽ കുടുങ്ങിക്കിടന്ന 132 എൻസിസി കേഡറ്റുകളെ രക്ഷപ്പെടുത്തി

ncc cadets stranded in manipur

ഇംഫാലിൽ നിന്ന് എൻസിസി കേഡറ്റുകളെ വിമാനമാർഗം എയർലിഫ്റ്റ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 24, 2026, 04:38 PM | 1 min read

ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ കുടുങ്ങിക്കിടന്ന 132 നാഷണൽ കേഡറ്റ് കോർപ്സ് (NCC) അംഗങ്ങളെ ഇന്ത്യൻ വ്യോമസേന എയർലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി മാറ്റി. മെയ് 20ന് എയർ വിംഗ് എൻസിസി ക്യാമ്പ് അവസാനിച്ചെങ്കിലും കുക്കി, നാഗ ഗ്രൂപ്പുകളുടെ ഉപരോധവും പ്രത്യാക്രമണവും കാരണം റോഡ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. സുരക്ഷാ ആശങ്കകൾ നിലനിന്നതിനാൽ വ്യോമമാർഗം മാത്രമായിരുന്നു ഏക പോംവഴി.


കേഡറ്റുകളെ സുരക്ഷിതമായി മാറ്റുന്നതിനായി വ്യോമസേനയുടെ മൂന്ന് എഎൻ-32 (AN-32) ട്രാൻസ്പോർട്ട് വിമാനങ്ങൾ വിന്യസിച്ചു. ഒഴുപ്പിച്ചവരിൽ 60 കേഡറ്റുകളെ അസമിലെ ജോർഹട്ടിലേക്കും, 72 പേരെ ഗുവാഹത്തിയിലേക്കും സുരക്ഷിതമായി എത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home