ad
Deshabhimani

ബിഹാറിൽ പെൺകുട്ടികൾക്ക്‌ വാൾ വിതരണം ചെയ്‌ത്‌ ബിജെപി എംഎൽഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2024, 08:32 AM | 0 min read

പട്‌ന> ബിഹാറിൽ വിജയദശമി ആഘോങ്ങൾക്കിടയിൽ പെൺകുട്ടികൾക്ക്‌ വാളുകൾ വിതരണം ചെയ്‌ത്‌ ബിജെപി എംഎൽഎ.  ബിഹാറിലെ സീതാമർഹി ജില്ലയിലാണ്‌ സംഭവം. വിജയദശമി ചടങ്ങുകൾക്കായി ഒത്തുകൂടിയ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കാണ് വാളുകൾ വിതരണം ചെയ്തത്.

'ഏതെങ്കിലും ദുഷ്ടൻ നമ്മുടെ സഹോദരിമാരെ തൊടാൻ തുനിഞ്ഞാൽ, ഈ വാളുകൊണ്ട് അവൻറെ കൈ വെട്ടു'മെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാൾ വിതരണം. ഉപദ്രവിക്കുന്നവരുടെ അവരുടെ കൈകൾ വെട്ടാൻ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം, ആവശ്യമെങ്കിൽ ഞാനും നിങ്ങളും ഇത് ചെയ്യണമെന്നും എംഎൽഎ മിഥിലേഷ് കുമാർ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home