Deshabhimani

സ‍ൗദി കര അതിർത്തി വഴിയുള്ള യാത്രയിൽ 7.2 ശതമാനം വർധന; രാജ്യത്ത് രജിസ്റ്റർ ചെയ്തതും നിരത്തിലിറക്കാൻ യോഗ്യവുമായ വാഹനങ്ങൾ 1.67 കോടി

saudi vehicles

Photo: Arabwheels

വെബ് ഡെസ്ക്

Published on Nov 07, 2026, 09:24 AM | 1 min read

റിയാദ് : സൗദി അറേബ്യയിലെ കര അതിർത്തികൾ വഴി 2025ൽ യാത്ര ചെയ്തത് 7.07 കോടിയിലേറെ പേർ. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 7.2 ശതമാനം വർധന രേഖപ്പെടുത്തിയതായി ഗസ്റ്റാറ്റ്‌ പുറത്തുവിട്ട 2025ലെ റിപ്പോർട്ട് വ്യക്തമാക്കി. ​ഇതിൽ 3.70 കോടിയിലേറെ പേർ രാജ്യത്തേക്ക് പ്രവേശിച്ചവരാണ്.


ആകെ യാത്രക്കാരുടെ 52.3 ശതമാനമാണിത്. 3.37 കോടിയോളം പേർ രാജ്യത്തുനിന്ന് പുറത്തേക്ക് യാത്ര ചെയ്തു. ആകെ യാത്രക്കാരുടെ 47.7 ശതമാനമാണ് പുറത്തേക്കുള്ള യാത്രക്കാർ. കര അതിർത്തികളിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ കിങ് ഫഹദ് കോസ്‌വേയാണ് മുന്നിൽ. ആകെ യാത്രക്കാരിൽ 49.1 ശതമാനവും ഈ അതിർത്തി വഴിയാണ് കടന്നുപോയത്. 12.2 ശതമാനവുമായി അൽഖഫ്ജി അതിർത്തിയാണ് രണ്ടാം സ്ഥാനത്ത്.


മാസാടിസ്ഥാനത്തിൽ ജനുവരിയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ രേഖപ്പെടുത്തിയത്. ഈ മാസം 74 ലക്ഷത്തിലേറെ പേർ അതിർത്തികൾ ഉപയോഗിച്ചു. മാർച്ചിലാണ് ഏറ്റവും കുറവ്, ഏകദേശം 46 ലക്ഷം പേർ. രാജ്യത്ത് രജിസ്റ്റർ ചെയ്തതും നിരത്തിലിറക്കാൻ യോഗ്യവുമായ വാഹനങ്ങളുടെ എണ്ണം 2025 അവസാനത്തോടെ 1.67 കോടിയിലേറെയായി. മുൻവർഷത്തെ അപേക്ഷിച്ച് 5.3 ശതമാനമാണ് വർധന. ഇതിൽ 71.2 ശതമാനം സ്വകാര്യ വാഹനങ്ങളും 20 ശതമാനം സ്വകാര്യ ഗതാഗത വാഹനങ്ങളുമാണ്. 2025ൽ പുതുതായി രജിസ്റ്റർ ചെയ-്‌ത വാഹനങ്ങളുടെ എണ്ണം 11 ലക്ഷത്തോളമാണ്. മുൻവർഷത്തെ അപേക്ഷിച്ച് 3.6 ശതമാനം വർധനയാണിത്.


​കര അതിർത്തികൾ വഴിയുള്ള ചരക്കുനീക്കത്തിലും വർധന രേഖപ്പെടുത്തി. കയറ്റുമതിയും ഇറക്കുമതിയും ഉൾപ്പെടെ 2.68 കോടി ടണ്ണിലേറെ ചരക്കുകളാണ് 2025ൽ കൈമാറ്റം ചെയ-്‌തത്. മുൻവർഷത്തെ അപേക്ഷിച്ച് 4.4 ശതമാനം വർധന. കയറ്റുമതി 1.43 കോടി ടണ്ണായി ഉയർന്നു. 6.3 ശതമാനമാണ് വർധന. ഇറക്കുമതി 1.25 കോടി ടണ്ണിലെത്തി. 2.4 ശതമാനമാണ് വർധന.

​

ചരക്കുനീക്കത്തിൽ അൽബത്ത അതിർത്തിയാണ് മുന്നിൽ. ആകെ കയറ്റുമതിയുടെ 27.9 ശതമാനവും ഇറക്കുമതിയുടെ 31.9 ശതമാനവും ഈ അതിർത്തി വഴിയായിരുന്നു. 2025 അവസാനത്തോടെ രാജ്യത്തെ സാധുവായ ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണം 1.13 കോടിയിലേറെയായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home