Deshabhimani

ശൈത്യകാല സഞ്ചാരികളെ വരവേൽക്കാൻ ജിദ്ദ

Jeddha

ജിദ്ദ| Photo: Pelago

വെബ് ഡെസ്ക്

Published on Nov 07, 2026, 09:32 AM | 1 min read

ജിദ്ദ : ശൈത്യകാലം എത്തിയതോടെ വിനോദസഞ്ചാരികളുടെ കേന്ദ്രമായി സൗദിയിലെ തീരദേശ നഗരമായ ജിദ്ദ. ചെങ്കടൽ തീരത്ത് സഞ്ചാരികളെ ആകർഷിക്കാൻ മനോഹരമായ ബീച്ചുകൾ, റിസോർട്ടുകൾ, മറീനകൾ, സ്‌കൂബ ഡൈവിങ്‌ കേന്ദ്രങ്ങൾ, വാട്ടർ സ്പോർട്സ് സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.


ജിദ്ദ തീരത്തുനിന്നും ചരിത്രപ്രസിദ്ധമായ അബ്ഹൂറിൽനിന്നും പുറപ്പെടുന്ന ബോട്ടുകളിലും യാച്ചുകളിലുമായി സൂര്യാസ-്‌തമയ യാത്രകൾ, കപ്പൽ സവാരി, നീന്തൽ, ചൂണ്ടയിടൽ, സമീപത്തുള്ള ദ്വീപുകളിലേക്കുള്ള യാത്രകൾ എന്നിവ കുടുംബങ്ങൾക്കും സാഹസിക പ്രേമികൾക്കും ഒരുപോലെ ആസ്വദിക്കാം.


ചെങ്കടലിനടിയിലെ പവിഴപ്പുറ്റുകളും അപൂർവ കടൽജീവികളും നിറഞ്ഞ ഡൈവിങ്‌ കേന്ദ്രങ്ങളാണ് കടലാഴങ്ങളിലെ കാഴ്ചകൾ തേടുന്നവരുടെ പ്രധാന ആകർഷണം. സഞ്ചാരികൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള താമസസൗകര്യങ്ങളും റെസ്റ്റോറന്റുകളും പൈതൃക കേന്ദ്രങ്ങളും നഗരത്തിൽ സജ്ജം. കടൽ വിനോദങ്ങൾക്കൊപ്പം ജിദ്ദയിലെ പുരാതന തെരുവുകളും ചരിത്രപ്രസിദ്ധമായ പൈതൃക കേന്ദ്രങ്ങളും അടുത്തറിയാൻ ഇതിലൂടെ സാധിക്കും.


യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം സമുദ്ര പരിസ്ഥിതി പൂർണമായും സംരക്ഷിച്ചുകൊണ്ടാണ് സൗദി ടൂറിസം മേഖലയുടെ വികസനം. ഏതുസമയത്തും സന്ദർശിക്കാവുന്ന ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി ജിദ്ദയെ മാറ്റുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home