Deshabhimani

മയക്കുമരുന്ന് കടത്ത്: 5 ഇത്യോപ്യക്കാർക്ക് വധശിക്ഷ

Court
വെബ് ഡെസ്ക്

Published on Nov 07, 2026, 08:48 AM | 1 min read

റിയാദ് : മയക്കുമരുന്ന് കടത്ത് കേസിൽ കുറ്റക്കാരായ അഞ്ച് ഇത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി അറേബ്യ. അസീർ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് ഹാഷീഷ് കടത്തുന്നതിൽ പങ്കാളികളായെന്നാണ് ഇവർക്കെതിരായ കുറ്റം.

​

സുരക്ഷാ വിഭാഗം ഇവരെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റം ചുമത്തുകയും കേസ് കോടതിക്ക് കൈമാറുകയും

ചെയ്തു. വിചാരണയിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവച്ചതോടെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ​


മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും നേരിടാൻ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാരെയും രാജ്യത്ത് കഴിയുന്ന വിദേശികളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home