Deshabhimani

വെറ്റ് ലീസ് ഉദ്ഘാടന ദിവസംതന്നെ തിരിച്ചടി; കെഎസ്ആർടിസി വാടകയ്ക്കെടുത്തത് 
എൻജിൻ തകരാറിലായ ബസ്

KSRTC.jpg

എൻജിൻ തകരാറിലായതോടെ ക്രെയിൻ ഉപയോഗിച്ച് നീക്കുന്ന കെഎസ്ആർടിസിയുടെ വാടക വണ്ടി

വെബ് ഡെസ്ക്

Published on Nov 07, 2026, 09:18 AM | 1 min read

തിരുവനന്തപുരം: ദീർഘദൂര യാത്രകൾക്കെന്ന പേരിൽ കെഎസ്ആർടിസി വാടകയ്ക്കെടുത്ത സൂപ്പർഫാസ്റ്റ് ബസിന്റെ എൻജിൻ ഉദ്ഘാടന ദിവസംതന്നെ തകരാറിലായി. വ്യാഴം രാത്രിയോടെ ക്രെയിൻ ഉപയോഗിച്ച് വാഹനം ബസ് ഉടമകൾ കൊണ്ടുപോയി. സംഭവം പുറത്തറിയാതിരിക്കാൻ കെഎസ്ആർടിസി അധികൃതർ രഹസ്യമായിവച്ചിരിക്കുകയാണ്. സർവീസ് നടത്തുന്നതിന് തൊട്ടുമുമ്പുതന്നെ വാഹനത്തിന്റെ എൻജിൻ തകരാറായത് ദുരൂഹതയുയർത്തുന്നു.


ബസിൽനിന്ന്‌ വരുമാനം കിട്ടിയാലും ഇല്ലെങ്കിലും കിലോമീറ്റർ അടിസ്ഥാനത്തിൽ ബസ്‌ ഉടമയ്ക്ക് നിശ്ചിതവാടക നൽകേണ്ട വെറ്റ് ലീസ് വ്യവസ്ഥപ്രകാരമാണ് കെഎസ്ആർടിസി ഇവ എടുത്തിരിക്കുന്നത്. കിലോമീറ്ററിന് 56 രൂപ കെഎസ്ആർടിസി ബസുടമയ്ക്ക് നൽകണം.

കോയമ്പത്തൂർ ഉൾപ്പെടെ ദീർഘദൂര സർവീസുകളിൽ ഇത്തരത്തിൽ വാഹനം ഓടിക്കുമ്പോൾ പ്രതിദിനം 56,000 രൂപയോളം കെഎസ്ആർടിസി വാടക നൽകേണ്ടിവരും. എന്നാൽ, പലപ്പോഴും കെഎസ്ആർടിസിക്ക് ഇത്രയും കളക്‌ഷൻ ലഭിക്കാറില്ലെന്ന് ജീവനക്കാർ പറയുന്നു.


വെറ്റ് ലീസ് വ്യവസ്ഥപ്രകാരം വാടകയ്ക്കെടുക്കുന്ന സ്വകാര്യ ബസിന്റെയും ഡ്രൈവറുടെയും ഇന്ധനത്തിന്റെയും ചെലവ് ബസ് ഉടമകൾ നൽകണം. എന്നാൽ, ബസിൽ നിയോഗിക്കുന്ന കണ്ടക്ടർമാർ കെഎസ്ആർടിസിയിൽനിന്നുള്ളവരാകും.


വ്യാഴാഴ്ച രണ്ട് എസി ബസുകൾ ഉൾപ്പെടെ അഞ്ച് സൂപ്പർഫാസ്റ്റ് ബസുകളാണ് വാടകയ്ക്കെടുത്തത്. ഇതിലൊന്നാണ് തകറാറിലായത്. ബസുകൾ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് പാലക്കാട്ടേക്കും കൊച്ചി അമൃത ആശുപത്രിയിലേക്കും സർവീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home