ad
Deshabhimani

മണിപ്പുരിൽ ആയുധശേഖരം പിടികൂടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 02:54 AM | 0 min read


ഇംഫാൽ
മണിപ്പുരിൽ നിന്ന് വീണ്ടും വൻ ആയുധ ശേഖരം സുരക്ഷാസേന പിടികൂടി. രണ്ട് റൈഫിൾ, ഒരു 9എംഎം പിസ്റ്റളും തിരകളും നാല് ​ഗ്രനേഡ്, രണ്ട് ഡെറ്റണേറ്ററുകള്‍, മോര്‍ട്ടാറുകള്‍ എന്നിവയാണ് കാങ്പോക്പി ജില്ലയിൽ മണിപ്പുര്‍ പൊലീസും അസം റൈഫിള്‍സും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

ചുരാചാന്ദ്പുരില്‍ പൊലീസും ബിഎസ്എഫും സിആര്‍പിഎഫും നടത്തിയ മറ്റൊരു പരിശോധനയില്‍ രണ്ട് ഇപ്രൊവൈസ്ഡ് മോര്‍ട്ടാറുകള്‍ പിടികൂടി. കഴിഞ്ഞദിവസവും വിവധിയിടങ്ങളിൽ നിന്ന് സ്ഫോടകവസ്തുശേഖരമടക്കം പിടികൂടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home