ad
Deshabhimani

"താജ്‌മഹൽ ഹിന്ദു ക്ഷേത്രമാണ്‌'; ശുദ്ധീകരിക്കാൻ പശുവിന്റെ ചാണകവും ഗംഗാജലവുമായി ഹിന്ദുത്വസംഘടനാ നേതാവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 05:13 PM | 0 min read

ആ​ഗ്ര> താജ്‌മഹൽ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ശുദ്ധീകരിക്കാനായി പശുവിന്റെ ചാണകവും ഗംഗാജലവുമായി ഹിന്ദുത്വസംഘടനാ നേതാവ്‌. അഖില ഭാരത ഹിന്ദു മഹാസഭ കൺവീനർ ഗോപാൽ ചാഹർ ആണ് ഇന്നു രാവിലെ പശുച്ചാണകവുമായി എത്തിയത്. എന്നാൽ ഇയാളുടെ ശ്രമം സുരക്ഷാ ഉദ്യോ​ഗസ്ഥർ തടയുകയായിരുന്നു.

കഴിഞ്ഞ ദിവസം താജ്മഹൽ പരിസരത്ത് ഒരു വിനോദസഞ്ചാരി മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതേ തുടർന്നാണ്‌ ഇയാൾ  ചാണകവും ഗംഗാജലവുമായി എത്തിയത്‌. ക്ഷേത്രമായ താജ്മഹലിനെ വിനോദസഞ്ചാരി  അശുദ്ധമാക്കിയെന്നും അതിനാൽ ശുദ്ധീകരിക്കാനാണ് താൻ പശുച്ചാണകവും ​ഗം​ഗാജലവുമായി എത്തിയതെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ ഇയാളുടെ പ്രവൃത്തി പൊലീസ്‌ തടഞ്ഞതൊടെ പൊലീസുമായും ഇയാൾ കോർത്തു.  ഈ വിഷയം തങ്ങൾ കോടതിയിൽ എത്തിക്കുമെന്നും ഗോപാൽ ചാഹർ മാധ്യമങ്ങളോട് പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home