ad
Deshabhimani

ആംബുലന്‍സ് ലഭിച്ചില്ല: മക്കളുടെ മൃതദേഹം മാതാപിതാക്കള്‍ ചുമലിലേറ്റി നടന്നത് 15 കിലോമീറ്റര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 12:40 PM | 0 min read

മുംബൈ>  ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് മക്കളുടെ മൃതദേഹം ചുമലിലേറ്റി പതിനഞ്ച് കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തി മാതാപിതാക്കള്‍.  മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം. മഹാരാഷ്ട്രയിലെ ഗഡ്ഛിരോളി ജില്ലയിലെ അഹേരി ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതികളുടെ മൂന്നും ആറും വയസ്സുള്ള കുട്ടികളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

പനി ബാധിച്ച മക്കളെ ചികിത്സയ്ക്കായാണ് ഗതാഗത സൗകര്യം ഇല്ലാതെ കാല്‍നടയായി ജമീല്‍ഗട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോയത്. ആശുപത്രിയില്‍ എത്തിയിട്ടും സമയത്തിന് ചികിത്സ ലഭിക്കാതെ പോയി. രണ്ടു മണിക്കൂറിനുള്ളില്‍ ഇരുവരുടെയും ആരോഗ്യ നില വഷളാവുകയായിരുന്നു.

താമസിയാതെ സഹോദരങ്ങള്‍ അന്ത്യശ്വാസം വലിച്ചു. ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലായിരുന്നു. പിന്നീട് മാതാപിതാക്കള്‍ തന്നെ മക്കളുടെ മൃതദേഹം ചുമലിലേറ്റിയാണ് 15 കിലോമീറ്റര്‍ താണ്ടി വീട്ടിലേക്ക് മടങ്ങിയത്.

മഹാരാഷ്ട്രയിലെ പല ഉള്‍ഗ്രാമങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷഹാപൂരിലെ ഗ്രാമവാസികളുടെ കഥ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു. ഗതാഗത സൗകര്യമില്ലാതെ കാലങ്ങളായി അനുഭവിക്കുന്ന ദുരിത കഥകളാണ് ഇവരും പങ്ക് വച്ചത്.8 മാസത്തിനുള്ളില്‍ തകര്‍ന്ന് വീണ ശിവാജിയുടെ പ്രതിമ സ്ഥാപിക്കാന്‍ മാത്രം സര്‍ക്കാര്‍ ചെലവിട്ടത് 200 കോടി രൂപയാണെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ കാലങ്ങളായി ദുരിത ജീവിതം നയിക്കുന്ന ഈ പാവങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്.



 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home