ad
Deshabhimani

അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി: മൃതദേഹത്തോടൊപ്പം സെൽഫിയെടുത്ത് മകൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 11:32 AM | 0 min read

ഗുജറാത്ത് > ഗുജറാത്തിലെ രാജ്കോട്ടയിൽ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് മകൻ. ​നിലേഷ് ഗോസായ് എന്ന ഇരുപത്തിയൊന്നുകാരനാണ് അമ്മ ജ്യോതിബെന്‍ ഗോസായിയെ കൊലപ്പെടുത്തിയത്.

'അമ്മ എന്നോട് ക്ഷമിക്കണം, ഞാന്‍ അമ്മയെ കൊലപ്പെടുത്തി. അമ്മയെ ഞാനൊരുപാട് മിസ് ചെയ്യും. ഓം ശാന്തി’ എന്ന കുറിപ്പിനൊപ്പം നിലേഷ് ഗോസായ് മൃതദേഹത്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അയൽവാസികൾ വിവരം അറിയച്ചിതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി നിലേഷ് ​ഗോസായിയെ അറസ്റ്റ് ചെയ്തു.

കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍ അമ്മ അത് തടുത്തു. പിന്നീട് പുതപ്പ് കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നിലേഷ് പൊലീസിന് മൊഴി കൊടുത്തു. മാനസീക പ്രശ്നമുള്ള ജ്യോതിബെനും മകനും വഴക്ക് പതിവാണ്. സംഭവ ദിവസം നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.

എന്നാൽ ഭർത്താവുമായി വേർപിരിഞ്ഞു താമസിച്ചിരുന്ന ജ്യോതിബെനിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും തയ്യാറായില്ല.

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home