ad
Deshabhimani

മോർച്ചറിയിൽ ലൈം​ഗീക വീഡിയോ ചിത്രീകരണം: ജീവനക്കാർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 06:09 PM | 0 min read

നോയിഡ > ഉത്തർപ്രദേശിലെ നോയിഡയിലെ ആശുപത്രി മോർച്ചറിയിൽ ജീവനക്കാർ ശാരീരിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരണം. വീഡിയോ പ്രചരിച്ചതോടെ ആരോ​ഗ്യ വകുപ്പ് അന്വേഷണ കമ്മിഷൻ രൂപീകരിച്ചു. സംഭവത്തിൽ മോര്‍ച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിങിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ആരോ​ഗ്യവകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദൃശ്യങ്ങളിലുള്ളത് മോർച്ചറി ഫ്രീസർ റൂം ജീവനക്കാരൻ ഷേർ സിങാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ച മറ്റ് രണ്ട് ജീവനക്കാരും പൊലീസ് പിടിയിലായി. സുരക്ഷാ വീഴ്ച ഉണ്ടായെന്നും സിസിടിവി ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്നും നോയിഡ ചീഫ് മെഡിക്കൽ ഓഫീസർ സുനിൽ ശർമ അറിയിച്ചു. പ്രതിയായ ഷേർ സിങിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും ഓഫീസർ അറിയിച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ വീഡിയോകൾ ചിത്രീകരിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home