ad
Deshabhimani

ഗംഗാവലി പുഴയിൽ നിന്ന്‌ വീണ്ടും ലോഹ ഭാഗം കണ്ടെത്തി; കണ്ടെത്തിയത്‌ ലോറിയുടെ ഷാക്കിൾ സ്ക്രൂ പിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 11:32 AM | 0 min read

ബംഗളൂരു>  കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങി കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍   നടക്കുന്ന തിരച്ചിലിൽ വീണ്ടും ലോഹ ഭാഗം കണ്ടെത്തി.  ടാങ്കർ ലോറിയുടെ ഷാക്കിൾ സ്ക്രൂ പിൻ ആണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ 8.50 നു നടത്തിയ തിരിച്ചിലിലാണ് ലോഹഭാഗം കണ്ടെത്തിയത്. എന്നാൽ കണ്ടെത്തിയ സ്ക്രൂ പിൻ അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന്‌ ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ നാവിക സേനാംഗങ്ങളും മാൽപെയും സ്പോട്‌ സി യിലാണ്‌ തിരച്ചിൽ നടത്തുന്നത്‌.

ഇന്നലെ അർജുനായി ഗംഗാവലി പുഴയിൽ നടത്തിയ  പരിശോധനയില്‍ പുഴയുടെ അടിത്തട്ടില്‍ നിന്ന്‌ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ജാക്കി തന്നെയാണെന്ന് ഉടമ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജാക്കിക്കൊപ്പം ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും ഇന്നലത്തെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home