മിസോറമിൽ 112 കോടിയുടെ ലഹരിഗുളിക പിടികൂടി

drugs
ഐസ്വാള്‍: മിസോറമിൽ അസം റൈഫിള്‍സിന്റെ വന്‍ ലഹരിവേട്ട. 112.401 കോടി രൂപവരുന്ന മൂന്നുലക്ഷത്തിലേറെ മെത്താംഫെറ്റമിന്‍ ഗുളികകള്‍ പിടികൂടി. മ്യാന്മറുമായി അതിര്‍ത്തിപങ്കിടുന്ന ചംപായ് ജില്ലയിലെ പട്ടണമായ സൊഖാവ്‍തറിൽ വെള്ളിയാഴ്ചയാണ് സംഭവം. മയക്കുമരുന്ന് കടത്തിനെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസം റൈഫിള്‍സ് പരിശോധന നടത്തിയത്. രണ്ടുപേര്‍ സേനാംഗങ്ങളെ കണ്ടതോടെ ബാഗ് ഉപേക്ഷിച്ച് നദിയിലേക്ക് ചാടി മ്യാന്മറിലേക്ക് രക്ഷപ്പെട്ടു. ബാഗിൽനിന്ന് 3,33,300 ഗുളികകളാണ് പിടികൂടിയത്.









0 comments