Deshabhimani

11 മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പിടിയിൽ

Newborn.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 18, 2026, 06:56 AM | 1 min read

ഹരിദ്വാർ: ഹരിദ്വാറിൽ 11 മാസം പ്രായമായ പെൺകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ബിഹാർ ഭാ​ഗൽപൂർ സ്വദേശിയായ സൗരഭ് കുമാറാണ് പിടിയിലായത്. ​ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പൊലീസെത്തി ആശുപത്രിയിലേയ്ക്ക് മാറ്റി.


ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ കുഞ്ഞാണ് അതിക്രമത്തിനിരയായത്. അടുത്തിടെ ഫാക്ടറിയിൽ ജോലിക്കെത്തിയ ആളാണ് സൗരഭ് കുമാർ. സമീപത്ത് വീട് വാടകയ്ക്കെടുത്തായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു.


കുട്ടിയുടെ അമ്മ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ വീട്ടിലേയ്ക്ക് എത്തിയ പ്രതി കുട്ടി കരയുന്നത് കണ്ട് സമാധാനിപ്പിക്കാമെന്നും പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. പിന്നാലെ വീടിന്റെ വരാന്തയിലൂടെ നടന്ന ഇയാൾ കുട്ടിയെ സ്വന്തം മുറിയിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.


കുട്ടിയുടെ നിലവിളി കേട്ടാണ് അമ്മ ഓടിയെത്തിയത്. ശേഷം അവശനിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു ശേഷം സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home