Deshabhimani

സ്കൂട്ടറിൽ കാറിടിച്ചു: ചികിത്സയിലായിരുന്ന അമ്മയും കുഞ്ഞും മരിച്ചു

accident at poonthura
വെബ് ഡെസ്ക്

Published on Nov 18, 2026, 06:18 AM | 1 min read

പൂന്തുറ: സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മയും കുഞ്ഞും മരിച്ചു. പൂന്തുറ ആലുകാട് ടി.സി.69/2179 കുന്നിൽവീട്ടിൽ അഞ്ജലി (24), ഒരുവയസ്സുള്ള മകൻ ആഷിക് എന്നിവരാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.


വെട്ടുകാട് പള്ളിയിലേക്ക് ഭർത്താവും മക്കളുമൊത്ത് പോകുമ്പോഴാണ് തമിഴ്നാട് സ്വദേശിയുടെ കാർ ഇടിച്ചത്. അപകടശേഷം കാർ നിർത്താതെ പോയി. നവംബർ 13-ന് വൈകീട്ട് 6.30-ഓടെ ശംഖുംമുഖം ഓൾ സെയ്ന്റസ് റോഡിൽ പഴയ ജിവി രാജാ സ്‌കൂളിനു സമീപത്തുവെച്ചായിരുന്നു അപകടം. ശംഖുംമുഖം ഭാഗത്തുനിന്നും വെട്ടുകാട് പള്ളിയിലേക്കു പോകുന്നതിന് ഓൾ സെയ്ന്റസ് റോഡ് മുറിച്ചുകടക്കവേ ശംഖുംമുഖം എയർഫോഴ്സ് സ്റ്റേഷൻ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാർ ഇവരുടെ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ അഞ്ജലിയുടെ ഭർത്താവ് പ്രശാന്ത് (26) ചികിത്സയിലാണ്. നാലുവയസുകാരി മകൾ കൃതികയ്ക്കു തലയ്ക്കു പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home