Deshabhimani

ബിഹാറിൽ ബോട്ട് മറിഞ്ഞു; കുട്ടികൾ ഉൾപ്പടെ 11 പേർ മരിച്ചു

Boat accident

Photo: INDIA TODAY

വെബ് ഡെസ്ക്

Published on Oct 13, 2026, 10:58 PM | 1 min read

ഹാജിപൂർ: ബിഹാറിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പടെ 11 പേർ മരിച്ചു. 20 ഓളം പേരുമായി സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. ഹാജിപൂർ ജില്ലയിലെ റാംപൂർ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ നദിയിലാണ് അപകടമുണ്ടായത്.


അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരു വിരുന്നിൽ പങ്കെടുക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home