Deshabhimani

print edition 1506 സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ജൂനിയർ ഐടി ക്ലബ്ബുകൾ

LITTLE KITES
വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 1506 സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ജൂനിയർ ഐടി ക്ലബ്ബുകൾ അനുവദിച്ചു. ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ പ്രവർത്തനം അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി.


പ്രൈമറി തലംമുതൽ കുട്ടികളിൽ ഡിജിറ്റൽ സാക്ഷരത, സാങ്കേതിക അഭിരുചി, സർഗാത്മകത, യുക്തിചിന്ത എന്നിവ വികസിപ്പിക്കുകയാണ് ലക്ഷ്യം.


ക്ലബ്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്‌ ഏഴാംക്ലാസുകാരിൽ പ്രത്യേക അഭിരുചിപരീക്ഷ 27ന് നടത്തും. ഇതിൽ മികച്ച സ്കോർ നേടുന്ന 10 മുതൽ 25 വരെ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് യൂണിറ്റ് രൂപീകരിക്കുക. സ്‌കൂൾ സമയത്തിനുപുറമെ മാസത്തിൽ കുറഞ്ഞത് രണ്ടുമണിക്കൂർ അംഗങ്ങൾക്ക് പരിശീലനം നൽകും.


അനിമേഷൻ, ഇലക്ട്രോണിക്സ്, ഡിജിറ്റൽ മ്യൂസിക് കമ്പോസിങ്‌, ഗ്രാഫിക് ഡിസൈനിങ്‌, സൈബർ സുരക്ഷ, പ്രോഗ്രാമിങ്‌ മേഖലകളിലാണ് പരിശീലനം. വിവരങ്ങൾക്ക് www.kite. kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home