ഇന്ത്യയുടെ 'ടൈഗർ മാൻ'; പരിസ്ഥിതി പ്രവർത്തകൻ വാൽമിക് ഥാപ്പർ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വാൽമിക് ഥാപ്പർ (73) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെ കാലം വന്യജീവി സംരക്ഷണത്തിനായാണ് മാറ്റിവെച്ച വാൽമിക് ഥാപ്പർ ഇന്ത്യയുടെ ടൈഗർ മാൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഡൽഹിയിലെ കൗടില്യ മാർഗിലെ വസതിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ ലോധി വൈദ്യുത ശ്മശാനത്തിൽ ഭൗതികശരീരം സംസ്‌കരിക്കും.
1988 രൂപീകരിച്ച രന്ഥംബോർ ഫൗണ്ടേഷന്റെ സഹസ്ഥാപകനാണ്. വേട്ടയാടലിനെതിരെയും കടുവകളുടെ പ്രകൃത്യാലുള്ള ആവാസകേന്ദ്രങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും നിരന്തരം ശബ്ദമുയർത്തി. വന്യജീവി വിഷയത്തിൽ മുപ്പതിലധികം പുസ്തകങ്ങൾ ഥാപ്പർ രചിച്ചു.
പ്രശസ്ത മാധ്യമപ്രവർത്തകനായിരുന്ന റൊമേഷ് ഥാപ്പറിന്റെ മകനാണ്. ലോകപ്രശസ്ത ചരിത്രകാരി റൊമില ഥാപ്പർ പിതൃസഹോദരിയാണ്. ബോളിവുഡ് താരം ശശി കപൂറിന്റെ മകളും തിയറ്റർ ആർട്ടിസ്റ്റുമായ സഞ്ജന കപൂറാണ് ഭാര്യ.










0 comments